കൊച്ചി: കേരളത്തിലെ ജനവാസ മേഖലയിൽ ഇറങ്ങി വന്യമൃഗങ്ങള്‍. കണ്ണൂരും ധോണിയിലും പുലിയേയും വയനാട്ടില്‍ കടുവയേയും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പാലക്കാട് ധോണി മായപുരത്താണ് പുലിയെ കണ്ടെത്തിയത്. ജയശ്രീ എന്ന സ്ത്രീയുടെ വീട്ടിലെ കോഴിയെ പുലി പിടിച്ചിട്ടുണ്ട്. രാവിലെ കോഴിയെ തുറന്നുവിടാന്‍ പോകുമ്പോഴാണ് ഒരു കോഴി കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപത്തെ വീടുകളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കണ്ണൂര്‍ കുടിയാന്മലയില്‍ പുലിയിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചേലങ്കേരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊന്നത്. അതേസമയം പുലിയാണോ ആടുകളെ കൊന്നത് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്
വയനാട്ടിലെ മുടക്കൊല്ലിയില്‍ കചുവ പശുവിനെ ആക്രമിച്ചു കൊന്നു. മുക്തിമല അനൂപിന്റെ പശുവിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
<br>
TAGS : LEOPARD
SUMMARY : leopard and tiger found in kannur palakkad and wayanad
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…