Categories: KERALATOP NEWS

ചാലക്കുടിയിൽ പുലി വളര്‍ത്തുനായയെ ആക്രമിച്ചു

ചാലക്കുടി: ജനവാസമേഖലയിലിറങ്ങിയ പുലി വളര്‍ത്തു നായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്. നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോള്‍ വളര്‍ത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.

വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയില്‍ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദേശീയപാതയില്‍ നിന്നു നൂറു മീറ്റര്‍ മാത്രം അകലെ അയിനിക്കാട്ടുമഠത്തില്‍ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.

TAGS : LEOPARD ATTACK
SUMMARY : Leopard attacks pet dog in Chalakudy

Savre Digital

Recent Posts

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് എന്ന് സൂചന

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാൻ നീക്കം സജീവമാക്കി കോണ്‍ഗ്രസ്. ഹൈക്കമാൻ്റുമായി രണ്ട് ഘട്ട ചർച്ചകള്‍ പൂർത്തിയായി.…

19 minutes ago

തിരുവനന്തപുരം ഇന്ധനം കൊണ്ടുപോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച്‌ അപകടം

തിരുവനന്തപുരം: പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറില്‍ തീപിടിത്തം. തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഇന്ന്…

59 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തിരുവല്ല ജുഡീഷ്യല്‍…

2 hours ago

‘കേരള’ വേണ്ട; സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നാവശ്യവുമായി ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി ജെ പി സംസ്ഥാന…

3 hours ago

മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ചു; മുൻ എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍

തിരുനന്തപുരം: മുൻ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. യുഡിഎഫ് സഹകരണ ചർച്ചകള്‍ക്കിടെ ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തി…

3 hours ago

മാലിന്യമല ഇടിഞ്ഞു: ഫിലിപ്പീൻസിൽ 11 മരണം, 20 പേരെ കാണാതായി

ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…

5 hours ago