ബെംഗളൂരു: വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു. രാമനഗര മാഗഡി താലൂക്കിലെ മാരലഗൊണ്ടൽ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ കർഷകൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ ചവിട്ടിയാണ് പുള്ളിപ്പുലി ചത്തത്.
ഉമേഷ് എന്ന കർഷകനാണ് തൻ്റെ മധുരക്കിഴങ്ങ് കൃഷി വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വൈദ്യുതവേലി സ്ഥാപിച്ചത്. നാലു വയസ്സുള്ള പുള്ളിപ്പുലിയാണ് ചത്തത്. നിയമനടപടി ഭയന്ന് കർഷകൻ പുലിയെ തൻ്റെ കൃഷിയിടത്തിൽ കുഴിച്ചിട്ടു. പിന്നീട് ചൊവ്വാഴ്ച വൈകീട്ടോടെ പോലീസിൽ കീഴടങ്ങുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ ജഡം കണ്ടെത്തി പോസ്റ്റ്മോർട്ടം നടത്തി. കോടതി ഉമേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
TAGS: KARNATAKA | LEOPARD
SUMMARY: Leopard dies after coming in contact with electric fence, court sends farmer to judicial custody
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…
കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്സ് അസോസിയേഷൻ…