ബെംഗളൂരു: കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. കാർക്കള നിട്ടെ വില്ലേജിലെ അറന്തബെട്ടിന് സമീപമുള്ള വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. ഞായറാഴ്ച രാവിലെയാണ് കിണറ്റിനുള്ളിൽ വീട്ടുകാർ പുലിയെ കണ്ടത്.
വീടിന് സമീപം കോഴികളുണ്ടായിരുന്നതിനാൽ അവയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടും വലയും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി പുലിയെ സുരക്ഷിതമായി പുറത്തെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നര മാസം പ്രായമായ പുള്ളിപ്പുലിയാണിത്. താലൂക്ക് വെറ്ററിനറി ഓഫീസർ വാസുദേവ് പുലിയുടെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു.
TAGS: KARNATAKA | LEOPARD
SUMMARY: Leopard cub rescued from well in Karnataka
ഡല്ഹി: 2020-ലെ ഡല്ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില് പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില് കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില് കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല് വീട്ടില് അലിമോൻ്റെ മകള് ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില് ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില് വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില് മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില് ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്ഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് ഉമര് ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില് സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…