ബെംഗളൂരു: ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ചാമരാജ്നഗർ വഡ്ഡരഹള്ളിയിലാണ് പെൺപുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായമുള്ള പുലിയുടെ ജഡമാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പട്ടിണി മൂലമാകാം പുലി ചത്തതെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീപതി പറഞ്ഞു. പ്രദേശത്ത് പുലിശല്യം രൂക്ഷമാണെന്ന് കഴിഞ്ഞ ഗ്രാമവാസികൾ പറഞ്ഞു. അടുത്തിടെ സമീപത്തെ ഗ്രാമത്തിലെ 50ഓളം ആടുകളെ പുലി കൊന്നിരുന്നു. ഇതേതുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പ് പരിസരത്ത് കൂടുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനിടെയാണ് പുലിയുടെ ജഡം കണ്ടെത്തിയത്. മരണകാരണം നിലവിൽ വ്യക്തമല്ല. പ്രദേശത്ത് പട്രോളിംഗ് പുരോഗമിക്കുകയാണെന്ന് ശ്രീപതി പറഞ്ഞു.
TAGS: KARNATAKA | LEOPARD
SUMMARY: Young leopard found dead in field near brt tiger reserve
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…