ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ഇലക്‌ട്രോണിക് സിറ്റി ടോൾ പ്ലാസയിലെ സിസിടിവിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഫ്‌ളൈഓവർ കടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ലഭിച്ചത്.
ഫേസ് 1 ടോൾ പ്ലാസയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പനക് ഇന്ത്യ കമ്പനി പ്രദേശത്ത് നിന്ന് നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻടിടിഎഫ്) ഗ്രൗണ്ടിലേക്കാണ് പുലി പോയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ക്യാമ്പസിൽ വനം വകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തിയതായി എൻടിടിഎഫ് പ്രിൻസിപ്പൽ സുനിൽ ജോഷി പറഞ്ഞു. എന്നാൽ പരിസരത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുലിയെ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള കുഡ്‌ലു ഗേറ്റിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നീട് പലയിടങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടും പുലിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ പുലിയെ വെടിവെച്ചാണ് വനം വകുപ്പ് പിടികൂടിയത്. മണിക്കൂറുകൾക്കുള്ളിൽ പുലി ചത്തത് വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
TAGS: BENGALURU | LEOPARD
SUMMARY: Leopard spotted near electronic city flyover
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…