മയാമി: ലിഗ്സ് കപ്പ് മത്സരത്തിനിടെ ഇന്റർമയാമിയുടെ സൂപ്പർതാരം ലയണൽ മെസിക്ക് പരുക്ക്. നെകാക്സക്കെതിരായ ഇന്റർമയാമിയുടെ മത്സരത്തിനിടെയാണ് സംഭവം. 11-ാം മിനിറ്റിൽ നെകാക്സയുടെ പെനാൽറ്റി ബോക്സിലേക്കു പന്തുമായി മുന്നേറുന്നതിനിടെയാണ് മെസിക്ക് വലതുകാലിൽ പരുക്കേറ്റത്. തുടർന്ന് വൈദ്യ സഹായം തേടിയ മെസി ക്യാപ്റ്റന്റെ ആംബാൻഡ് കൈമാറിയ ശേഷം മൈതാനം വിടുകയായിരുന്നു. നിശ്ചിത സമയത്തിൽ 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൌട്ടിൽ ഇന്റർമയാമി ജയിച്ചു.
മെസിക്ക് പേശി വലിവ് അനുഭവപ്പെട്ടതായി ഇന്റർ മയാമി കോച്ച് ജാവിയർ മഷെറാനോ സ്ഥിരീകരിച്ചു. പരുക്ക് ഗുരുതരമാണോയെന്നു പരിശോധനകൾക്കു ശേഷമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
പരുക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ ലീഗ്സ് കപ്പിലെയും എംഎൽഎസിലെയും വരാനിരിക്കുന്ന മത്സരങ്ങളിൽ മെസിക്കു കളിക്കാനാകുമോയെന്നു വ്യക്തമല്ല. സീസണിൽ ഇതുവരെ ഇന്റർമയാമിക്കായി 18 ഗോളുകളും 9 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്.
SUMMARY: Lionel Messi exits early with injury in Inter Miami’s Leagues Cup match.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…