KERALA

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു, രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണം; സാന്ദ്രാ തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ്റെ മാനനഷ്ട കേസ്

തിരുവനന്തപുരം: സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ  അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് പണം വാങ്ങി മലയാളത്തിലെ നിര്‍മാതാക്കള്‍ക്ക് നല്‍കി ലിസ്റ്റിന്‍ സിനിമയെ നശിപ്പിക്കുന്നുവെന്ന് മുന്‍പ് സാന്ദ്ര ആരോപിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സാന്ദ്രയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരും മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

അതേ സമയം, ലിസ്റ്റിന്‍ സ്റ്റീഫന്‍ തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് സംഘടിത തീരുമാനത്തിന്റെ ഭാഗമാണെന്നും താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും സാന്ദ്രാ പറഞ്ഞു. ലിസ്റ്റിന്‍ മലയാള സിനിമയെ നശിപ്പിക്കുകയാണ്. മറ്റ് നിര്‍മ്മാതാക്കളെ അത് ബാധിക്കുന്നുണ്ട്. കേസ് നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് അറിയിച്ചു.
SUMMARY: Listin Stephen files defamation case against Sandra Thomas for insulting him on social media; must pay Rs. 2 crore in compensation

NEWS DESK

Recent Posts

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ജീവനൊടുക്കി

മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…

2 hours ago

മലിനജലം കുടിച്ച് 3 മരണം; 5 പേർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…

2 hours ago

പെട്ടെന്നുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…

2 hours ago

ഹിറ്റടിക്കാന്‍ 22 വർഷത്തിനുശേഷം അച്ഛനും മകനും ഒന്നിക്കുന്നു; കാളിദാസ് – ജയറാം ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

4 hours ago

ചേലാകര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…

4 hours ago

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…

4 hours ago