KERALA

ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ്; പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രും

തിരുവനന്തപുരം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് വൈകിട്ട് 3ന് അ​വ​സാ​നി​ക്കും.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2എ ഫോറവും പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫോറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നാളെ സൂക്ഷ്മപരിശോധന നടത്തും. അതിനുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും. 24 വൈകിട്ട് 3വരെ പത്രിക പിൻവലിക്കാം.

സ്വ​ന്ത​മാ​യോ നി​ര്‍​ദേ​ശ​ക​ന്‍ വ​ഴി​യോ പൊ​തു​നോ​ട്ടീ​സി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്ത് ഫോ​റം 2 ല്‍ ​നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം. സ്ഥാ​നാ​ര്‍​ഥി ആ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ ഏ​തെ​ങ്കി​ലും വാ​ര്‍​ഡി​ലെ വോ​ട്ട​റാ​യി​രി​ക്ക​ണം.

പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന തീ​യ​തി​യി​ല്‍ 21 വ​യ​സ് പൂ​ര്‍​ത്തി​യാ​ക​ണം. സം​വ​ര​ണ സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്ന​വ​ര്‍ ആ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ സം​വ​ര​ണ​വാ​ര്‍​ഡു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​വ​ര്‍ അ​ധി​കാ​ര​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍ നി​ന്നു​ള്ള ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.
SUMMARY: Local elections; Deadline for submitting nominations ends today

NEWS DESK

Recent Posts

കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ തീപിടിത്തം; പ്രതിനിധികളെ ഒഴിപ്പിച്ചു, എല്ലാവരും സുരക്ഷിതർ

ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു.…

22 minutes ago

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…

1 hour ago

പി.വി.അൻവറിന്റെ വീട്ടിൽ ഇ.ഡി പരിശോധന

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ…

2 hours ago

തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ഗു​ണ്ടാ സം​ഘം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ കു​ത്തി. രാ​ഗം തി​യേ​റ്റ​റി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ സു​നി​ലി​നാ​ണ് കു​ത്തേ​റ്റ​ത്. വെ​ള​പ്പാ​യ​യി​ലെ വീ​ടി​ന് മു​ന്നി​ൽ…

2 hours ago

43 കിലോ മാനിറച്ചി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍…

2 hours ago

ആശുപത്രി ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ്‌ മരിച്ച സംഭവം, ശിശുക്ഷേമ സമിതി കേസെടുത്തു

ബെംഗളൂരു: പ്രസവത്തിനിടെ ആശുപത്രി ഇടനാഴിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ശിശുക്ഷേമ സമിതി. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ…

2 hours ago