ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് എക്സ്പ്രസ് 30ന് ഫ്ലാഗ് ഓഫ് ചെയ്യും. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന വരെയുള്ള ട്രെയിൻ 11.5 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും.
സ്ലീപ്പർ സൗകര്യത്തിനു പകരം ചെയർ കാർ സീറ്റിങ് ക്രമീകരണമായിരിക്കും പുതിയ വന്ദേ ഭാരത്തിൽ ഉണ്ടായിരിക്കുക. ഒക്ടോബർ 30ന് ഡൽഹിയിൽ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ഡൽഹിയിൽ നിന്ന് പാട്നയിലേക്ക് നവംബർ 1, 3, 6 തീയതികളിലും പാട്നയിൽ നിന്ന് ഡൽഹിയിലേക്ക് ഒക്ടോബർ 31, നവംബർ 2,4,7 തീയതികളിലും ആയിരിക്കും സർവീസ്. ഡൽഹിയിൽ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാത്രി 8 മണിക്ക് പാട്നയിൽ എത്തും. പാട്നയിൽ നിന്ന് രാവിലെ 07.30ന് പുറപ്പെട്ട് ഡൽഹിയിൽ വൈകുന്നേരം 7 മണിക്ക് എത്തും. കാൺപുർ സെൻട്രൽ, പ്രയാഗ് രാജ്, ബക്സർ, അറാഹ് എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.
എസി ചെയർകാറിന് 2575 രൂപയും എക്സിക്യുട്ടീവിന് 4655 രൂപയുമാണ് യാത്രാനിരക്ക്. ടിക്കറ്റ് നിരക്കിനുള്ളിൽ ഭക്ഷണം, ചായ എന്നിവയും ഉൾപ്പെടുത്തും. ഇതുവരെയുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് ന്യൂഡൽഹി – വാരണാസി റൂട്ടിലുള്ള വന്ദേഭാരത് ആയിരുന്നു. 771 കിലോമീറ്റർ ദൂരമുള്ള ഈ പാതയിലെ യാത്ര എട്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയിരുന്നു.
TAGS: NATIONAL | VANDE BHARAT
SUMMARY: Longest Vande bharat in Indian railway history to commence by 30 oct
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…