Sunday, December 21, 2025
24.4 C
Bengaluru

ലോറി ഉടമകളുടെ അനിശ്ചിതകാല സമരം; ചരക്ക് ഗതാഗതം നിലച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ലോറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. ഇതോടെ കർണാടക വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചു. ഏപ്രിൽ 14 അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത് മതി. ഇന്ധന വില, ടോൾ നിരക്ക് എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പാൽ കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾ ഒഴികെയുള്ള എല്ലാ ട്രക്കുകളും, ലോറികളും റോഡുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ അറിയിച്ചു.

24 സംസ്ഥാനങ്ങളിൽ നിന്നുള്ള 60-ലധികം ട്രാൻസ്പോർട്ട് അസോസിയേഷനുകൾ പണിമുടക്കിന് പിന്തുണ നൽകിയിട്ടുണ്ട്. കൂടാതെ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾ പ്രതിഷേധ സമയത്ത് കർണാടകയിലേക്ക് പ്രവേശിക്കില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ അസോസിയേഷനുമായി നടന്ന രണ്ട് ഘട്ട ചർച്ചകളും കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പടെയുള്ള പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പയർവർഗങ്ങൾ തുടങ്ങി അവശ്യസാധനങ്ങളുടെ വിതരണത്തെ സമരം ബാധിച്ചിട്ടുണ്ട്. ഡീസൽ വിലവർധന പിൻവലിക്കുക, സംസ്ഥാന പാതയിലെ 18 ടോളുകളിലെ ടോൾ പിരിവ് പിൻവലിക്കുക, അതിർത്തികളിലെ ആർടിഒ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കുക, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 15,000 രൂപ എന്ന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും സമരം പിൻവലിക്കണമെന്ന് കഴിഞ്ഞയാഴ്ച ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.

TAGS: KARNATAKA | STRIKE
SUMMARY: Indefinite stir of lorry owners in state enters third day

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും സംഘടിപ്പിച്ചു

ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും...

ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങ് ബ്ലാങ്കറ്റ് വിതരണം 

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു'...

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍: വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി....

വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം...

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; കെഎസ്‌ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന്‌ കണ്ടക്ടറെ പിരിച്ചുവിട്ട്‌...

Topics

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

Related News

Popular Categories

You cannot copy content of this page