ന്യൂഡല്‍ഹി: രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണപ്രവര്‍ത്തനങ്ങളും തുടരുന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു. ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘടന തുടരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എല്‍ടിടിഇയുടെ പരാജയത്തിന് ഇന്ത്യന്‍ സര്‍ക്കാരിനെ ഉത്തരവാദികളാക്കി ശ്രീലങ്കന്‍ തമിഴര്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ വികാരം പ്രചരിക്കുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള അത്തരം പ്രചരണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ (വിവിഐപി) സുരക്ഷയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
1991ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ നിരോധിക്കുന്നത്. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് സംഘടനയുടെ നിരോധനം നീട്ടിയത്. 2009ല്‍ എല്‍ടിടിഇയെ ശ്രീലങ്കന്‍ സൈന്യം പരാജയപ്പെടുത്തുകയും സ്ഥാപകന്‍ വേലുപ്പിള്ള പ്രഭാകരന്‍ പോരാട്ടത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ എല്‍ടിടിഇ നിരോധനം നീക്കണമെന്ന ആവശ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപക സംഗമം മൈസൂരുവിലെ ടി.കെ ലേഔട്ടിൽ നടന്നു. ചാപ്റ്റർ പ്രസിഡൻറ്…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം മഹിളാ വിഭാഗം നീലാംബരി രൂപവത്കരിച്ചു. ബിനമംഗല ആശ്രം ആർച്ച് ബി…
ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ ഐഡി കാര്‍ഡുകള്‍…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം ഡൊoമ്ളൂരു ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് പി തങ്കപ്പൻ, ചെയർമാൻ മോഹൻ…
കൊച്ചി: താത്കാലിക വൈസ് ചാൻസലറെ (വിസി) നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച് ഡിവിഷന്‍…
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല…