ദുല്‍ഖർ സല്മാൻ നായകനായി എത്തുന്ന വെങ്കട് അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്.
‘മിണ്ടാതെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ജി വി പ്രകാശാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യാസിൻ നിസാറും ശ്വേത മോഹനും ആലപിച്ച ഗാനം മനോഹരമായ മെലഡിയാണ്. വൈശാഖ് സുഗുണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. 2024 സെപ്റ്റംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും. തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കട് അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ ലക്കി ഭാസ്കർ’.
TAGS: FILMS| ENTERTAINMENT| SONG|
SUMMARY: The first song of the film ‘Lucky Bhaskar’ has been released
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…