LATEST NEWS

കുമ്പള ടോൾ പ്ലാസയിൽ വൻ സംഘർഷം; ചില്ലുകളും കാമറകളും അടിച്ചുതകർത്തു

കാസറഗോഡ്: കാസറഗോഡ് കുമ്പള ദേശീയപാതയില്‍ ടോൾ പിരിവിന് എതിരെ ജനകീയ സമര സമിതി നടത്തിയ മാർച്ചിൽ സംഘർഷം. ടോൾ ഗേറ്റിലെ ചില്ലുകളും കാമറകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് സമാനമായി ബുധനാഴ്ച രാത്രി ടോൾഗേറ്റിൽ നടന്ന വൻ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പന്തം കൊളുത്തി പ്രകടനമായാണ് യുവാക്കളടക്കമുള്ളവർ പ്രദേശത്തെത്തിയത്. പിന്നാലെ സമരക്കാരുടെ പ്രതിഷേധം അണപൊട്ടി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം കനത്തത്.

അതിനിടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ആവശ്യപ്പെട്ടു. ശാന്തമായി നടക്കുന്ന സമരത്തിന്റെ ഗതിമാറ്റാൻ ചിലർ ശ്രമിക്കുന്നെന്നും എംഎൽഎ ആരോപിച്ചു. സമരം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. നാളെ സമര സമിതി യോഗം ചേരും. സമരം തുടരുമെന്നും എ കെ എം അഷറഫ് എംഎൽഎ പറഞ്ഞു.

നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതി പ്രതിഷേധം. 60 കിലോമീറ്റർ ദൂരം എന്നാണ് വ്യവസ്ഥ എങ്കിലും കുമ്പളയിലെ ടോൾ ബൂത്ത് താൽക്കാലികം എന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.

മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിൻ്റെ നേതൃത്വത്തിൽ ടോൾ ബൂത്തിന് മുന്നിൽ ഇന്നലെ മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. ഹൈക്കോടതിയിൽ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിക്കരുതെന്നാണ് സമരക്കാരുടെ ആവശ്യം.
SUMMARY: Massive clash at Kumbala toll plaza; windows and cameras smashed

NEWS DESK

Recent Posts

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26…

11 minutes ago

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

1 hour ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…

1 hour ago

ഉറങ്ങിക്കിടക്കവെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…

2 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…

3 hours ago

സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…

4 hours ago