Categories: TAMILNADUTOP NEWS

നയന്‍താരയ്ക്ക് തിരിച്ചടി; ധനുഷിനെതിരെയുള്ള നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. കേസ് നിലനില്‍ക്കും എന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ആയിരുന്നു ധനുഷ് പകർപ്പ് അവകാശ ലംഘനക്കേസ് നല്‍കിയത്.

ധനുഷിന്റെ ഹര്‍ജി ഫെബ്രുവരി അഞ്ചിന് പരിഗണിക്കുമെന്നും ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് വ്യക്തമാക്കി. അനുമതിയില്ലാതെ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരായ ഹര്‍ജിയാണ് ബുധനാഴ്ച പരിഗണിക്കുക.

നയന്‍താരയുടെ വിവാഹ വിശേഷങ്ങള്‍ ചേര്‍ത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ ഡോക്യുമെന്ററിക്കെതിരെയാണു കേസ്. നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS : MADRAS HIGH COURT
SUMMARY : Madras High Court dismisses Netflix’s plea against Dhanush

Savre Digital

Recent Posts

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…

38 minutes ago

കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…

1 hour ago

വിഷു വർണങ്ങൾ ഇന്ന്

ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…

1 hour ago

‘പാപ്പ ബുക്ക’; പ്രദർശനം ഇന്ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ്‌ റോഡ് മാണിക്യവേലു…

1 hour ago

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.…

2 hours ago

കൊടുംചൂടിന് ശമനമുണ്ടായേക്കും: കേരളത്തില്‍ വേനൽമഴ ഏപ്രിൽ അവസാനത്തോടെ എത്തും

തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…

2 hours ago