മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് വന്‍ വിജയം. ബിജെപി 127 സീറ്റുകളിലും ഷിന്‍ഡെ സേന 48 സീറ്റുകളിലും ലീഡ് ചെയ്താണ് വീണ്ടും അധികാരം ഉറപ്പിച്ചത്. 288 സീറ്റുകളില്‍ 223 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം വിജയിച്ചത്.
മഹാരാഷ്ട്രയില്‍ ഇത്തവണ കടുത്ത മത്സരമുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍,കാര്യമായ ചലനം ഉണ്ടാക്കാന്‍ എതിര്‍ മുന്നണിക്ക് കഴിഞ്ഞില്ല. 288 സീറ്റുകളില്‍ ബി.ജെ.പി സഖ്യം 223 സീറ്റുകള്‍ നേടിയാണ് വന്‍ വിജയത്തിലേക്ക് നീങ്ങിയത്. മറുവശത്ത് പ്രതിപക്ഷ സഖ്യം വെറും 56 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.
കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 145 സീറ്റെങ്കിലും നേടേണ്ടതുണ്ട്. ബിജെപി 127 സീറ്റുകളില്‍ മുന്നിലായി. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിയില്ലാതെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആരെന്ന ചോദ്യം വീണ്ടും ഉയര്‍ന്നിരിക്കുന്നത്.
2019ല്‍ ബിജെപി-ശിവസേനയും തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍,ശിവസേന 56 സീറ്റുകള്‍ നേടി. മുഖ്യമന്ത്രി സ്ഥാനം ശിവസേന ആവശ്യപ്പെട്ടെങ്കിലും ബിജെപി സമ്മതിക്കാത്തതിനെ തുടര്‍ന്ന് സഖ്യം പിരിയുകയായിരുന്നു.
തുടര്‍ന്ന് ആദ്യമായി ശിവസേന കോണ്‍ഗ്രസ്-എന്‍സിപിയുമായി കൈകോര്‍ത്തു, അതിനു പിന്നാലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിക്ക് ഇത്തവണ 100ല്‍ താഴെ സീറ്റുകള്‍ ലഭിച്ചാലും ഷിന്‍ഡെക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവസരമുണ്ട്. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് 127 സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ രൂപീകരണം കൂടുതല്‍ എളുപ്പമാക്കുന്നു.
ഇതോടെ ഇത്തവണ ബിജെപിയില്‍ നിന്ന് ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് വരുന്നത്. ബിജെപി കേന്ദ്ര നേതൃത്വവും ഇതേ തീരുമാനത്തിലാണെന്നാണ് സൂചന.
TAGS : MAHARASHTRA | ELECTION
SUMMARY : Maha Yuti wins in Maharashtra
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…