ബെംഗളൂരു: മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയിൽ കർണാടക ചാപ്റ്ററിന് 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13 പേരും മികച്ചവിജയം നേടി. ബെംഗളൂരുവിലെ വിവിധ മേഖലകളിൽനിന്നുള്ള 10 പേരും മൈസൂരുവിൽനിന്ന് മൂന്നുപേരുമാണ് വിജയിച്ചത്. 100 മാർക്കിൽ 97 മാർക്ക് നേടി സേതുലക്ഷ്മി ദാസാണ് ചാപ്റ്ററിൽ ഏറ്റവുംകൂടുതൽ ഒന്നാമതെത്തിയത്. 95 മാർക്കുനേടി ആവണി രമേഷാണ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്.
പത്താം ക്ലാസ്സിന് തുല്യമായ കേരള പരീക്ഷ ഭവൻ നടത്തുന്ന പരീക്ഷയാണ് നീലക്കുറിഞ്ഞി. അതിനാൽ, ഇവർക്ക് കേരളത്തിൽ സർക്കാർജോലിക്കടക്കം പരിഗണിക്കുന്ന ഭാഷാതുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കും. ചാപ്റ്ററിന് കീഴില്‍ നടന്ന ആദ്യ നീലക്കുറിഞ്ഞി പരീക്ഷയാണിത്.
SUMMARY: Malayalam Mission Karnataka Chapter Neelakurinji Exam; 100% Success