ബെംഗളൂരു: അറിനൊപ്പം കുട്ടികളിലെ സര്‍ഗവാസനയ്ക് പ്രോത്സാഹനമൊരുക്കി മലയാളം മിഷൻ പഠനോത്സവം. മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ മൈസൂരു, ബെംഗളൂരു മേഖലകളിലായി സംഘടിപ്പിച്ച പഠനോത്സവത്തില്‍ കുട്ടികളും രക്ഷിതാക്കളുമായി ആയിരത്തോളം പേര്‍ പങ്കെടുത്തു.
ബെംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ നടന്ന പരിപാടി എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ ടോമി ജെ.ആലുങ്കൽ, അക്കാദമിക് കോഓർഡിനേറ്റർ മീര നാരായണൻ, പരീക്ഷാ കൺട്രോളർ നൂർ മുഹമ്മദ്, ടെക്നിക്കൽ ടീം മേധാവി ജിസോ ജോസ്, കൈരളി നിലയം സെക്രട്ടറി പി.കെ.സുധീഷ്, അഡ്വ.ബുഷ്റ വളപ്പിൽ, ഫിലിപ്പ്, എൽദോ എന്നിവർ പ്രസംഗിച്ചു.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനയോഗ്യതാ പരീക്ഷയും നടത്തി. ചാപ്റ്ററിന്റെ 12-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.
മൈസൂരു മേഖലയിലെ പഠനോത്സവം ഡി പോൾ സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ഫാ. ജോമേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.നാരായണ പൊതുവാൾ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷ വഹിച്ചു. കോ ഓർഡിനേറ്റർ പ്രദീപ് കുമാർ, ദേവി പ്രദീപ്, റിജു, ജിൻസി,അനിത, സുചിത്ര,
ഷൈനി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.
<BR>
TAGS : MALAYALAM MISSION
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്‍, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…