ബെംഗളൂരു: മലയാളം മിഷന്‍ ആഗോളതലത്തില്‍ നടത്തിയ സുഗതാഞ്ജലി കാവ്യാലാപനമല്‍സരം ഗ്രാന്റ് ഫിനാലെയില്‍ സീനിയര്‍ വിഭാഗത്തില്‍ കര്‍ണാടക ചാപ്റ്റര്‍ നോര്‍ത്ത് സോണിലെ കെ.എന്‍.എസ്.എസ്. ജയമഹല്‍ കരയോഗം പഠനകേന്ദ്രത്തിലെ ഹൃതിക മനോജ് ഒന്നാം സ്ഥാനം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ മൈസൂരു മേഖലയിലെ മൈസൂരു കേരളസമാജം പഠനകേന്ദ്രത്തിലെ ദക്ഷ് എന്‍. സ്വരൂപ് രണ്ടാം സ്ഥാനം നേടി.
പ്രകൃതിക്കും പീഡിത സമൂഹത്തിനുവേണ്ടിയും നിലകൊണ്ട കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി മലയാളം മിഷന്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സുഗതാഞ്ജലി കാവ്യാലാപന മല്‍സരത്തിന് ഡോ. മ്യൂസ് മേരി ജോര്‍ജ്ജ്, പ്രൊ. വി. എന്‍. മുരളി, ഡോ. വിനീത. പി എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെ വിധിനിര്‍ണ്ണയം നടത്തിയത്. ഫെബ്രുവരി 21 നു തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണപരിപാടിയായ മലയാണ്മയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission Sugathanjali Poetry Competition
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…