ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച് നടക്കുന്ന റസിഡൻഷ്യൽ പരിശീലന പരിപാടിക്ക് എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറും മലയാളം മിഷൻ മുൻ ഭാഷാധ്യാപകനുമായ ഡോക്ടർ എം. ടി. ശശി നേതൃത്വം നൽകും. കണിക്കൊന്ന മുതൽ നീലക്കുറിഞ്ഞി വരെയുള്ള കോഴ്സുകളിൽ അധ്യാപകർക്ക് പ്രാവീണ്യം ഉണ്ടാക്കുക എന്നതാണ് പരിശീലനത്തിൻ്റെ ലക്ഷ്യം.
പുതുതലമുറയെ മാധുര്യമാർന്ന ഉച്ചാരണമുമുള്ള മലയാള ഭാഷയും, സമ്പന്നമായ സാഹിത്യ പാരമ്പര്യവും പഠിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയതായി പഠനകേന്ദ്രങ്ങൾ തുടങ്ങുവാൻ താല്പര്യമുള്ള സംഘടനകൾക്കും ഭാഷാസ്നേഹികൾക്കു അധ്യാപനത്തിൽ താല്പര്യമുള്ളവരെ പരിശീലനപരിപാടിയിൽ പങ്കെടുപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മിഷൻ അക്കാദമിക് കോ ഓർഡിനേറ്റർ മീരാ നാരായണൻ (8884086409), മിഷൻ സെക്രട്ടറി ഹിതാ വേണുഗോപാലൻ ( 9731612329) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
SUMMARY: Malayalam Mission Teacher Training.
SUMMARY: Malayalam Mission Teacher Training.