തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലില്‍ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഗവർണർ ഒപ്പിട്ടതോടെ സംസ്ഥാനത്തെ ഭരണഭാഷയായി മലയാളത്തെ പൂർണ്ണമായും മാറ്റുന്നതിനുള്ള നിയമം ഉടൻ പ്രാബല്യത്തില്‍ വരും.
1969-ലെ ഔദ്യോഗിക ഭാഷാ നിയമത്തിന് പകരം മലയാളത്തെ സാർവത്രികമാക്കാനും നിയമപരമായി സംരക്ഷിക്കാനുമുള്ള വ്യവസ്ഥകളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ മലയാളം നിർബന്ധമാക്കുന്നതിനൊപ്പം സർവ്വകലാശാല പാഠ്യപദ്ധതികളില്‍ മലയാളം ഒരു വിഷയമായി പരിഗണിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
കൂടാതെ, കോടതി നടപടികള്‍, സർക്കാർ ഉത്തരവുകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മലയാളത്തിലാക്കാനും മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ സംവരണം നല്‍കാനുമുള്ള സുപ്രധാന നിർദ്ദേശങ്ങള്‍ ബില്ലിലുണ്ട്. അർദ്ധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.
ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നെങ്കിലും കേരളം ആ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
കാസറഗോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ ബി.ജെ.പിയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഉന്നയിച്ചിരുന്നെങ്കിലും, എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ജനാധിപത്യപരമായ നിയമമാണിതെന്ന് സർക്കാർ ഉറപ്പിച്ചു പറഞ്ഞു. സാംസ്കാരിക നായകർ ഉള്‍പ്പെടെയുള്ളവരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
SUMMARY: Malayalam now the official language; Governor signs the bill
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…