LATEST NEWS

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി ഇഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവർ ഹാജരായി. ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ വെച്ച്‌ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍. സമൻസ് പ്രകാരം മാർച്ച്‌ നാലാം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

ഇതുവരെ എൻ വാസു അടക്കം അഞ്ചുപേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ട്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് ഇഡി. അതേസമയം, കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചു.

അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസില്‍ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20 നാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് . ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെ നല്‍കിയ ഹർജിയിലാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.

SUMMARY: Sabarimala gold theft: Thantri appears before ED

NEWS BUREAU

Recent Posts

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം) -…

20 minutes ago

സ്വത്തുവിവരത്തില്‍ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…

35 minutes ago

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…

2 hours ago

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…

3 hours ago

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​നം സ്‌​​​​​കോ​​​​​ര്‍ നേ​​​​​ടിയതായി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി…

4 hours ago