ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ, യാമിനി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. അമേരിക്കയില്‍ താമസിക്കുന്ന മകള്‍ സ്വാതിയും ഭർത്താവ് ഹിമാൻഷുവും നാട്ടില്‍ വന്നതിനുശേഷം തിരികെ അമേരിക്കയിലേക്ക് പോകുന്നതിന് യാത്രയാക്കാൻ ഡല്‍ഹിയില്‍ പോയതായിരുന്നു കുടുംബം.
ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്. വാസുദേവൻ സംഭവ സ്ഥലത്തും ഡ്രൈവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും യാമിനി ചികിത്സക്കിടെയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ഗുജറാത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു വാസുദേവന്‍. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി തുറവൂരിലാണ് കുടുംബസമേതം താമസിച്ചിരുന്നത്.
TAGS : GUJARAT
SUMMARY : A Malayali couple died in a car accident in Gujarat
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…