ബ്രിട്ടനില്‍ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുമ്പോൾ എംപിയായി മലയാളിയും. ലേബർ പാർട്ടിയുടെ സ്ഥാനാർഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജൻ ജോസഫാണ് കണ്‍സർവേറ്റീവ് പാർട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിലെ താരമായിരിക്കുന്നത്.
മുൻ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രിയും കണ്‍സർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമായ ഡാമിയർ ഗ്രീനിനെയാണ് സോജൻ പരാജയപ്പെടുത്തിയത്. 1779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കണ്‍സർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റ് സോജൻ ജോസഫ് കൈപ്പിടിയില്‍ ഒതുക്കിയത്. ആഷ്‌ഫോർഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എൻഎച്ച്‌എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവിയുമാണ്. 2002 മുതല്‍ പൊതുരംഗത്ത് സജീവമാണ്.
കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ആഷ്ഫെഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എൻഎച്ച്‌എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവിയുമാണ്. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജൻ ജോസഫ് വിജയിച്ചത്. കണ്‍സർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥി ഡാമിയൻ ഗ്രീനിനെ 1779 വോട്ടിനാണ് സോജൻ പരാജയപ്പെടുത്തിയത്.
സോജൻ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയൻ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രമേ കിട്ടിയുള്ളൂ. റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാർപ്പർ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തില്‍ നിർണായകമായത്.
TAGS : SOJAN JOSEPH | BRITISH ELECTION |
MALAYALI
SUMMARY : Malayalee Sojan Joseph became a star in the British election
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ കൃഷി ഉപജീവനമാക്കിയ സാധാരണക്കാരായിരുന്നു എന്റെ…
നെടുംകണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍. അമ്മ മേരിക്കുട്ടിയേയും…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐടി. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…