ബെംഗളൂരു: മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. നള്ളങ്കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിലേക്ക് കർണാടക ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയിൽ കെ.ടി. ഗിരീഷ് (48) ആണ് മരിച്ചത്. ഗിരീഷിന്റെ സുഹൃത്തിന്റെ മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് മൈസൂരുവിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. പരുക്കേറ്റവരെ ബന്ദിഗോപാൽ ബിആർഎം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെയ്സിയാണ് ഗിരീഷിന്റെ ഭാര്യ. മക്കൾ: ഷോൺ, ഷാരോൺ (ഇരുവരും വിദ്യാർഥികൾ).
TAGS: BENGALURU | ACCIDENT
SUMMARY: Malayali family enroute to bangalore met with accident, one dead
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…