LATEST NEWS

മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു

ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 25നാണ് സിഎസ്‌ഐ വൈദികനായ ഗോഡ്‍വിനെ രത്ലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വര്‍ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ചുവരികയായിരുന്നു.

ഗ്രാമത്തില്‍ ആതുരസേവനവും മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു. കൂടാതെ ട്യൂഷന്‍ സെന്‍ററും ടെയ്‍ലറിങ് കേന്ദ്രവും നടത്തിവരികയായിരുന്നു അദ്ദേഹം. എന്നാല്‍ ഗ്രാമവാസികളല്ല, വൈദികനെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും ഗ്രാമത്തിന് പുറത്ത് നിന്നുള്ളവരാണെന്നുമാണ് കൂടെയുള്ള വൈദികര്‍ പറയുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

SUMMARY: Malayali priest arrested in Madhya Pradesh on charges of religious conversion

NEWS BUREAU

Recent Posts

നിയമസഭാ തിഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി.വി.അൻവര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…

5 hours ago

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…

6 hours ago

ഇടുക്കിയിൽ ഭര്‍ത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…

6 hours ago

പ്രവാസി മലയാളി അസോസിയേഷൻ കർണാടക ക്രിസ്മസ് പുതുവത്സര ആഘോഷം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…

6 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ നിര്‍ണ്ണായക നീക്കം; മുൻകൂര്‍ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…

7 hours ago

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…

7 hours ago