ബർലിൻ: ജർമനിയില്‍ നഴ്‌സിങ് പഠനത്തിനു പോയ മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി അമല്‍ റോയിയാണ് മരണപ്പെട്ടത്. മരണവിവരം ഏജൻസി അധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തണമെന്നാവശ്യപ്പെട്ടു വീട്ടുകാർ ഏറ്റുമാനൂർ പോലീസില്‍ പരാതി നല്‍കി
എട്ടുമാസം മുമ്പാണ് അമല്‍ ജര്‍മനിയിലേക്ക് പഠനത്തിനായി പോയത്. ഞായറാഴ്ച്ചയാണ് അവസാനമായി വിദ്യാര്‍ഥി വീട്ടിലേക്ക് വിളിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ 22കാരനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. രാത്രിയോടെ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ കൃത്യമായ വിവരം ലഭിക്കാന്‍ വീട്ടുകാര്‍ ഏജന്‍സിയെയും കോളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതെ വന്നു. ഇതോടെ വീട്ടുകാര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേരള പോലീസ് ജര്‍മന്‍ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ആത്മഹത്യ വിവരം അറിയുന്നത്.
മരണകാരണം വ്യക്തമല്ല. അമലിന്റെ മരണത്തില്‍ നിജസ്ഥിതി കണ്ടെത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. അമലിന്റെ കുടുംബം മലയാളി കൂട്ടായ്മയായും ഏജന്റുമായും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
SUMMARY: Malayali student dies in Germany
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…