ഹൈദരാബാദ്: വിമാന യാത്രയ്ക്കിടെ മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി ടെക്കി അറസ്റ്റില്‍ ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ വച്ച് കഴിഞ്ഞ 28 നായിരുന്നു സംഭവം. ഇയാൾ വിമാനത്തിലെ ജീവനക്കാർക്കെതിരെ മോശം പരാമർശങ്ങൾ എഴുതിയ കുറിപ്പ് വിമാനത്തിൽ ഉപേക്ഷിക്കുകയും ചെയ്തതായും കണ്ടെത്തി. വിമാന യാത്രയ്ക്കിടെ സേവനങ്ങൾ നൽകുമ്പോൾ ഇയാൾ മോശമായി സ്പർശിച്ചുവെന്നാണ് ജീവനക്കാരിയുടെ പരാതി. അതേസമയം യാത്രക്കാരന്റെ വ്യക്തിവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
30 വയസ് പ്രായമുള്ള ഇയാൾ മദ്യലഹരിയിലായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം എയർഹോസ്റ്റസ് യാത്രക്കാരൻ്റെ മോശം പെരുമാറ്റം സംബന്ധിച്ച് ക്യാപ്റ്റനെയും ഗ്രൗണ്ട് സ്റ്റാഫിനെയും വിവരം അറിയിച്ചു. വിമാനത്തിന്റെ ലാൻഡിങ്ങിനു ശേഷം യാത്രക്കാരൻ തന്റെ പാസ്പോർട്ട് സീറ്റിൽ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടർന്ന് ക്രൂ അംഗങ്ങൾ പരിശോധിച്ചപ്പോൾ, ക്രൂ അംഗങ്ങളെക്കുറിച്ച് അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തുകയും ചെയ്തു. എയർഹോസ്റ്റസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആർജിഐ എയർപോർട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
SUMMARY: Malayali techie arrested for misbehaving with air hostess
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര…
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ എസ്‌ഐടി…
കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് നാലംഗ സംഘം. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം.…
ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനി രഞ്ജിത…
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആള്‍ പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.…