Categories: TOP NEWS

സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആർടി നഗറിലെ ഹോട്ടൽ മുറിയിൽ ഹസൻ സോഹൈലിനെയാണ് (43) മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നവംബർ 10നാണ് സോഹൈൽ ഇന്ത്യയിൽ എത്തിയത്. ഹോട്ടൽ ബുക്ക്‌ ചെയ്തപ്പോൾ ബുധനാഴ്ച ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകീട്ട് ആയിട്ടും സോഹൈൽ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഹോട്ടലിൽ എത്തിയ പോലീസ് സംഘം സ്പെയർ കീ ഉപയോഗിച്ച് മുറി തുറന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ സോഹൈലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആർടി നഗർ പോലീസ് മാലിദ്വീപ് ഹൈക്കമ്മീഷനെയും ഇമിഗ്രേഷൻ ഓഫീസിനെയും അറിയിച്ചു.

ഇയാളുടെ കുടുംബം വൈകാതെ ബെംഗളൂരുവിലെത്തുമെന്ന് പോലീസ് പറഞ്ഞു. നവംബർ 15ന് മാലിദ്വീപിലേക്ക് മടങ്ങുന്നതിന് മുമ്പ് മധ്യപ്രദേശിലേക്കും മുംബൈയിലേക്കും പോകാനായിരുന്നു സൊഹൈൽ പദ്ധതിയിട്ടിരുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: Maldivian tourist found dead in Bengaluru hotel

Savre Digital

Recent Posts

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

35 minutes ago

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…

56 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…

1 hour ago

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…

2 hours ago

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത നിരോധനം പാകിസ്ഥാന്‍ സെപ്റ്റംബർ 23 വരെ നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…

2 hours ago

മെെസൂരു കേരള സമാജം ഓണാഘോഷം; സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്

ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…

3 hours ago