ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു. മൈസൂരു സ്വദേശി കെആർ പുരം നിസർഗ ലേഔട്ടിൽ താമസക്കാരനായ ജെ. എൻ.സുപ്രീത് (33) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ മാൾ ജീവനക്കാരനാണ് സുപ്രീത്.
ഇരുചക്രവാഹനത്തിന് സമീപം നിൽക്കുകയായിരുന്ന സുപ്രീതിനെ ബിഎംടിസി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഓൾഡ് മദ്രാസ് റോഡിലെ ഐടിഐ ജംഗ്ഷന് സമീപമായിരുന്നു അപകടം. കെആർ പുരം ഭാഗത്തേക്കു പോവുകയായിരുന്ന ബിഎംടിസി ബസാണ് സുപ്രീതിനെ ഇടിച്ചത്.
നാട്ടുകാർ ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുപ്രീതിന്റെ ഭാര്യ ഈശ്വരിയുടെ പരാതിയിൽ കെആർ പുരം പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ എടുത്തു. അപകടത്തിനിടെയാക്കിയ ബിഎംടിസി ബസ് പോലീസ് പിടിച്ചെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: BMTC bus crushes man to death
ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദക്ഷിണേന്ത്യന്‍…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ സോഷ്യൽമീഡിയയിലൂടെ മോശം പരാമർശം നടത്തിയ അധ്യാപകന് സസ്പെൻഷൻ. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ്…
ആലപ്പുഴ: രണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില്‍ നിന്ന് കിട്ടിയത് 50 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ അസ്ഥികള്‍.…
ബെംഗളൂരു: കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.…
കൊച്ചി: മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇ ഡി. ചിന്നക്കന്നാല്‍ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ചോദ്യം…
കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം…