താര സംഘടനയായ അമ്മയ്‌ക്കെതിരെ നടി മല്ലിക സുകുമാരൻ. തന്റെ ഭർത്താവ് സുകുമാരനെയും മകൻ പൃഥ്വിരാജിനെയും അമ്മ വിലക്കിയിരുന്നു എന്നും ഇപ്പോള്‍ ആരോപണ വിധേയരായ ചിലർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിക്കാൻ ഉണ്ടായിരുന്നുവെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് ആകാൻ പൃഥ്വിരാജ് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും നടി പ്രതികരിച്ചു.
ഇതുപോലെ ഒരു വിലക്ക് നേരിട്ട് ആളാണ് സുകുവേട്ടനും. അതാണ് ചിരിക്കേണ്ട സംഭവം. എന്തിനാണ് വിലക്കിയതെന്ന് ചോദിച്ചാല്‍, അമ്മയുടെ ബൈലോ ശരിയല്ല എന്ന് സുകുവേട്ടൻ പ്രസംഗിച്ചു. നിയമം അറിയാവുന്ന മനുഷ്യനാണ് സുകുവേട്ടൻ. ഇങ്ങനെയൊക്കെ വിലക്കിയ ഒരു സംഘടനയാണ് അമ്മ. നുണ പറയാൻ ഞാനില്ല. പൃഥ്വിയെ അമ്മ വിലക്കിയിട്ടുണ്ട്. ഇന്നത്തെ പേരുകളില്‍ ഉള്ള രണ്ടു മൂന്നു പേർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ചു.
വിനയന്റെ സിനിമ വേണ്ടെന്നു വയ്‌ക്കണമെന്നായിരുന്നു നിർദ്ദേശം. പൃഥ്വി അമ്മയുടെ പ്രസിഡന്റ് ആകണം എന്നൊക്കെ പറയുന്നത് ചുമ്മാതെയാണ്. എന്റെ മോൻ അതിലൊന്നും പോകേണ്ട. തീരുമാനങ്ങള്‍ അവന് വിട്ടുകൊടുക്കുന്നു. അവൻ ജോലി ചെയ്ത മര്യാദയ്‌ക്ക് ജീവിക്കട്ടെ. നമുക്ക് സ്ഥാനമാനങ്ങളോടൊന്നും അതിമോഹമില്ല’-മല്ലികാ സുകുമാരൻ പറഞ്ഞു.
TAGS : MALLIKA SUKUMARAN | PRITHVIRAJ | AMMA
SUMMARY : Don’t go to be the president of amma; May he live for courtesy: Mallika Sukumaran
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…