ബെംഗളൂരു: പാകിസ്താനി അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് പിടിയിൽ. ഛത്തീസ്ഗഢ് സ്വദേശിയായ ശുഭാംശു ശുക്ലയാണ് (26) പിടിയിലായത്. വൈറ്റ്ഫീൽഡ് പ്രശാന്ത് ലേഔട്ടിൽ ഒരു കൂട്ടം യുവാക്കൾ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ആഘോഷത്തിനിടെ, അടുത്തുള്ള പിജി താമസസ്ഥലത്തിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന ശുഭാംശു പാകിസ്ഥാനെ പിന്തുണച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഉടൻ തന്നെ യുവാക്കൾ പോലീസിൽ വിവരം അറിയിക്കുകയിരുന്നു. സംഭവസ്ഥലത്ത് എത്തിയ വൈറ്റ്ഫീൽഡ് പോലീസ് ശുഭാംശുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം, ശുഭാംശു ശുക്ല വിവാദ മുദ്രാവാക്യം വിളിച്ചതായി സ്ഥിരീകരിച്ചതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് യുവാവ്.
TAGS: BENGALURU | ARREST
SUMMARY: Man arrested for allegedly shouting pro-Pakistan slogans
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…