ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് (21) ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ബന്ധത്തിന് തടസം നിന്നതോടെ കലേനഹള്ളിയിലെ ഇവരുടെ വീടിന് മുന്നിൽ എത്തി രാമചന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നു.
പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ രാമചന്ദ്ര മരിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ നേരത്തേ പോലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
TAGS: BENGALURU | EXPLOSION
SUMMARY: Jilted lover of underage girl blows himself up with gelatin stick in Karnataka
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…