ബെംഗളൂരു: കൗതുകത്തിനായി മെട്രോ ട്രെയിനിന്റെ എമർജൻസി ബട്ടൺ അമർത്തിയ യുവാവിന് പിഴ ചുമത്തി ബിഎംആർസിഎൽ. വിവേക് നഗർ സ്വദേശിയായ ഹേമന്ത് കുമാറാണ് പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനിൽ വെച്ച് എമർജൻസി പാനിക് ബട്ടൺ അമർത്തിയത്. ട്രിനിറ്റി സ്‌റ്റേഷനിൽ നിന്ന് വരികയായിരുന്ന ട്രെയിനിലെ ഇടിഎസ് ബട്ടൺ ഹേമന്ത് അമർത്തുകയായിരുന്നു. ഇതോടെ ട്രെയിൻ എംജി മെട്രോ സ്റ്റേഷനിൽ നിർത്തി.
ബിഎംആർസിഎൽ ഉദ്യോഗസ്ഥർ ഉടൻ ട്രെയിനിൽ കയറി പരിശോധിച്ചെങ്കിലും താൻ ബട്ടൺ അമർത്തിയ കാര്യം ഹേമന്ത് സമ്മതിച്ചില്ല. പിന്നീട് സിസിടിവി പരിശോധിച്ചതോടെയാണ് ബട്ടൺ ഹേമന്ത് തന്നെയാണ് അമർത്തിയതെന്ന് സ്ഥിരീകരിച്ചത്. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലേക്കായിരുന്നു ഇയാൾ ടിക്കറ്റ് എടുത്തത്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം ട്രെയിൻ എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിർത്തിയിട്ടുണ്ട്. യുവാവിൽ നിന്ന് 5000 രൂപ പിഴ ചുമത്തിയതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru man presses Namma Metro’s emergency button for fun
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…