തിരുവനന്തപുരം: ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. തമിഴ്നാട് സ്വദേശി മൊയ്തീൻ (55) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിരുവനന്തപുരം നരുവാമൂടിൽ വെള്ളിയാഴ്ച രാത്രി 9.15ഓടെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാരയ്ക്കാമണ്ഡപം സജിമോന്‍റെ ഉടമസ്ഥതയിലുള്ള ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് രണ്ടാം പാപ്പാന്‍ മൊയ്ദീനെ ആക്രമിച്ചത്.
പറമ്പില്‍ തളച്ചിരുന്ന ആനയാണ് ഉപദ്രവിച്ചത്. പരിക്കേറ്റ മൊയ്തീനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
സംഭവത്തില്‍ നരുവാമൂട് പോലീസ് അന്വേഷണം ആരംഭിച്ചു. ആനയ്ക്ക് മദപ്പാടിന്റെ ചികിത്സ കഴിഞ്ഞ് ഒരാഴ്ചമുമ്പാണ് തിരികെ എത്തിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
SUMMARY: Man, who was undergoing treatment for injuries sustained in an elephant attack, died.
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…