ബെംഗളൂരു: ഐഐഎം ബെംഗളൂരു മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ.ജെ. ഫിലിപ്പ് (90) അന്തരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
ആറര പതിറ്റാണ്ടായി മാനേജ്മെന്‍റ് മേഖലയിൽ വിവിധ തലങ്ങളിൽ സജീവമായിരുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുൻ ഡയറക്ടറും ഒബ്റോയ് ഗ്രൂപ്പ് ഹ്യൂമൻ റിസോഴ്സ് മുൻ വൈസ് പ്രസിഡന്റും ബ്രിക്‌സ് ബിസിനസ് സ്‌കൂൾസ് അസോസിയേഷൻ ആദ്യ പ്രസിഡന്റുമാണ്. റാഞ്ചിയിൽ മാനേജ്‌മെന്റ് കോളജ് ഓഫ് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്‌ടറായും പ്രവർത്തിച്ചു.
ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ് (XIME) മനേജ്മെന്‍റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്‍റർനാഷണൽ സ്കൂൾ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളിൽ ഒന്നാണിത്. നിലവിൽ അദ്ദേഹം ബെംഗളൂരുവിലെ XIME യുടെ ചെയർമാനാണ്.
ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്‍റെ “ദ ഡോയൻസ് – ഗാർഡിയൻസ് ഓഫ് നോളജ്” അവാർഡ് (2017), ചങ്ങനാശേരി അതിരൂപതാ ലൈഫ് ടൈം എക്സലൻസ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയിൽ അൽമായർക്കുള്ള പരമോന്നത ബഹുമതിയായ ഷെവലിയർ പദവിയും ലഭിച്ചു.
ഇൻസ്‌റ്റിറ്റ്യൂഷൻ ബിൽഡിങ് ഇൻ ഇന്ത്യ- സം എക്‌സ്‌പീരിയൻസസ്, ബിസിനസ് എജ്യുക്കേഷൻ ഇൻ ഇന്ത്യ-എ റിങ് സൈഡ് റിവ്യൂ, ഗ്ലോബൽ മാനേജ്‌മെന്റ് എജ്യുക്കേഷൻ-കൺട്രി സ്‌റ്റഡീസ് തുടങ്ങിയ പുസ്‌തകങ്ങൾ രചിച്ചു.
സംസ്കാരം 24ന് ഉച്ചയ്ക്ക് 2നു ബെംഗളൂരു ഹൊസൂർ റോഡിലെ സെന്റ് ആന്റണീസ് ഫ്രെയറി പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ഹൊസൂർ റോഡ് സെന്റ് പാട്രിക്സ് സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കൾ: ഡോ.ഷീബ ആന്‍റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്‍റ്, XIME ), പരേതയായ മരിയ ഫിലിപ്.
SUMMARY: Management expert Chevalier Prof. J. Philippe passes away
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…