മനേജ്മെന്‍റ് വിദഗ്ധൻ ഷെവലിയർ പ്രഫ. ജെ.ഫിലിപ്പ് അന്തരിച്ചു

ബെംഗളൂരു: ഐഐഎം ബെംഗളൂരു മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ.ജെ. ഫിലിപ്പ് (90) അന്തരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

ആറര പതിറ്റാണ്ടായി മാനേജ്മെന്‍റ് മേഖലയിൽ വിവിധ തലങ്ങളിൽ സജീവമായിരുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുൻ ഡയറക്ടറും ഒബ്റോയ് ഗ്രൂപ്പ് ഹ്യൂമൻ റിസോഴ്സ് മുൻ വൈസ് പ്രസിഡന്റും ബ്രിക്‌സ് ബിസിനസ് സ്‌കൂൾസ് അസോസിയേഷൻ ആദ്യ പ്രസിഡന്റുമാണ്. റാഞ്ചിയിൽ മാനേജ്‌മെന്റ് കോളജ് ഓഫ് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്‌ടറായും പ്രവർത്തിച്ചു.

ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ് (XIME) മനേജ്മെന്‍റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്‍റർനാഷണൽ സ്കൂൾ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളിൽ ഒന്നാണിത്. നിലവിൽ അദ്ദേഹം ബെംഗളൂരുവിലെ XIME യുടെ ചെയർമാനാണ്.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്‍റെ “ദ ഡോയൻസ് – ഗാർഡിയൻസ് ഓഫ് നോളജ്” അവാർഡ് (2017), ചങ്ങനാശേരി അതിരൂപതാ ലൈഫ് ടൈം എക്സലൻസ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയിൽ അൽമായർക്കുള്ള പരമോന്നത ബഹുമതിയായ ഷെവലിയർ പദവിയും ലഭിച്ചു.

ഇൻസ്‌റ്റിറ്റ്യൂഷൻ ബിൽഡിങ് ഇൻ ഇന്ത്യ- സം എക്‌സ്‌പീരിയൻസസ്, ബിസിനസ് എജ്യുക്കേഷൻ ഇൻ ഇന്ത്യ-എ റിങ് സൈഡ് റിവ്യൂ, ഗ്ലോബൽ മാനേജ്‌മെന്റ് എജ്യുക്കേഷൻ-കൺട്രി സ്‌റ്റഡീസ് തുടങ്ങിയ പുസ്‌തകങ്ങൾ രചിച്ചു.

സംസ്കാരം 24ന് ഉച്ചയ്ക്ക് 2നു ബെംഗളൂരു ഹൊസൂർ റോഡിലെ സെന്റ് ആന്റണീസ് ഫ്രെയറി പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ഹൊസൂർ റോഡ് സെന്റ് പാട്രിക്സ് സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കൾ: ഡോ.ഷീബ ആന്‍റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്‍റ്, XIME ), പരേതയായ മരിയ ഫിലിപ്.
SUMMARY: Management expert Chevalier Prof. J. Philippe passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍...

തലശ്ശേരി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല്...

അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ സീലിങ് തകര്‍ന്നു

തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു....

ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി...

ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി...

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ...

4k ദൃശ്യമികവില്‍ ‘തേന്മാവിൻ കൊമ്പത്ത്’ തിയെറ്ററുകളിലേക്ക്; ഒക്ടോബര്‍ ഒന്നിന് എത്തും

കൊച്ചി: മലയാളി പ്രേഷകന്‍റെ മനസില്‍ ചിരിയും ചിന്തയും നല്‍കി മനോഹരമായ ദൃശ്യ...

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

Related Articles

Popular Categories