ബെംഗളൂരു: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ചാർജിംഗ് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ (SOP) പരിഷ്കരിച്ച് കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (കെഇആർസി).
പുതുക്കിയ മാർഗനിർദേശ പ്രകാരം 250 കിലോവാട്ട് (kW) അല്ലെങ്കിൽ അതിൽ കൂടുതലുള്ള, ബിൽറ്റ്-അപ്പ് ഏരിയ 5,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കോ സമുച്ചയങ്ങൾക്കോ കുറഞ്ഞത് രണ്ട് ഇലക്ട്രിക് വാഹന ചാർജിംഗ് പോയിൻ്റുകളിൽ കുറയാതെ ഉണ്ടായിരിക്കണം. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി നിയമങ്ങൾ പാലിച്ചാവണം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടത്. അതാത് അപാർട്ട്മെൻ്റുകളിലെ അസോസിയേഷനുകൾ ചാർജിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു. മാളുകൾ, മൾട്ടിപ്ലക്സുകൾ, ടെക് പാർക്കുകൾ എന്നിവിടങ്ങളിലെ നിലവിലുള്ള ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടണമെന്നും ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
പുതിയ മാർഗനിര്‍ദേശങ്ങള്‍ വായിക്കാം :
[pdf-embedder url=”https://newsbengaluru.com/wp-content/uploads/2024/08/media_to_upload1722331998.pdf”]
<br>
TAGS : KARNATAKA ELECTRICITY REGULATORY COMMISSION | BENGALURU NEWS
SUMMARY : Mandatory EV charging points in apartments
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…