ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് നടത്തിയ ഐഇഡി സ്ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരുക്ക്. ബസഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്‌കെല്‍ ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ജവാന്മാര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി 6ന് ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. കുറ്റ്രു പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അംബേലി എന്ന ഗ്രാമത്തിന് സമീപം 60-70 കിലോ ഗ്രാം ഭാരമുള്ള ഐഇഡി സ്‌ഫോടനമാണ് നടന്നത്. ഐഇഡി ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ വാഹനത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു.
TAGS : CHATTISGARH | MAOIST
SUMMARY : Maoist attack again in Chhattisgarh; 2 jawans injured
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…