Wednesday, November 26, 2025
18.4 C
Bengaluru

യുഎസിൽ സ്‍ഫോടകവസ്‍തു നിര്‍മാണശാലയിൽ വൻ പൊട്ടിത്തെറി; 19 പേരെ കാണാതായി, ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും കുലുങ്ങി. നിരവധി പേരെ കാണാതായി. വാഹനങ്ങള്‍ തകര്‍ന്നു. മരണസംഖ്യയടക്കം കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 24 കിലോമീറ്റർ അകലെയുള്ള ആളുകൾ സ്ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് സൈന്യത്തിനായി മൈനുകളടക്കമുള്ള സ്‍ഫോടകവസ്‍തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയാണിത്. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 60 മൈൽ (97 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായി ബക്‌സ്‌നോർട്ട് പ്രദേശത്തെ വനപ്രദേശത്തുള്ള കുന്നുകളിൽ വ്യാപിച്ചുകിടക്കുന്ന എട്ട് കെട്ടിടങ്ങളിണ് സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പ്രോസസ്സ് ചെയ്യുന്നതെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു. സ്‌ഫോടനം നടന്നപ്പോൾ പ്ലാന്റിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്ഫോടനകാരണവും വ്യക്തമല്ല. തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതിനാൽ രക്ഷാസംഘത്തിന് ആദ്യസമയങ്ങളിൽ പ്രദേശത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. യുഎസ് ആർമിയ്ക്കും നാവികസേനയ്ക്കുമുള്ള യുദ്ധോപകരണങ്ങളും സ്ഫോടകവസ്തുക്കളും വിതരണം ചെയ്യുന്നതിനായി കമ്പനിക്ക് നിരവധി സൈനിക കരാറുകൾ നൽകിയിട്ടുണ്ട്.
SUMMARY: Massive explosion at explosives factory in US; 19 people missing, many dead, reports

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അനധികൃത സ്വത്ത്: 10 ഉദ്യോഗസ്‌ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്

ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ പത്ത് ഉന്നത...

എസ്‌ഐആര്‍; കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജി സുപ്രീംകോടതി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍...

കടുവയുടെ ആക്രമണം; ബന്ദിപ്പുരിൽ വയോധിക കൊല്ലപ്പെട്ടു

ബെംഗളൂരു: ബന്ദിപ്പുരിൽ കടുവയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു മുതുമല ബഫർ സോണിൽ...

Topics

നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍...

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം തമ്മേനഹള്ളിയില്‍ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ...

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ...

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി...

ഗതാഗതനിയമലംഘന കേസുകളിൽ പിഴ കുടിശ്ശികയ്ക്ക് ഇളവ്

ബെംഗളൂരു : ഗതാഗത നിയമലംഘന കേസുകളിൽ കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നവർക്ക് 50...

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ...

Related News

Popular Categories

You cannot copy content of this page