LATEST NEWS

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം; സ്റ്റേഷന് സമീപം പാർക്ക് ചെയ്ത നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
ദൃശ്യങ്ങള്‍ : അമൃത ടി വി

റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.  അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
SUMMARY: Massive fire breaks out at Thrissur railway station; Over 100 bikes parked near the station gutted

NEWS DESK

Recent Posts

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…

38 minutes ago

പിണ്ഡോദരി മോളേ, നിന്റെ ഭര്‍ത്താവ് പെണ്ണ് കേസില്‍പെട്ടതിനേക്കാള്‍ നീ വിഷമിക്കും; നടി സ്നേഹയ്ക്കെതിരെ സത്യഭാമ

കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ കലാമണ്ഡലം…

46 minutes ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…

2 hours ago

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…

3 hours ago

50 ശതമാനം വരെ ഡിസ്കൗണ്ട്; ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ ജനുവരി എട്ടു മുതൽ

ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…

4 hours ago

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…

4 hours ago