LATEST NEWS

തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് അഗ്‌നിശമനസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. അഞ്ചോളം കടകള്‍ ഇതിനകം കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് സ്ഥലം എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ പറഞ്ഞു.
SUMMARY: Massive fire breaks out in building near Taliparamb bus stand

WEB DESK

Recent Posts

കേരള മെഡിക്കല്‍ സര്‍വ്വകലാശാല മുന്‍ വിസി ഡോ. കെ. മോഹന്‍ദാസ് ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് പ്രഥമ വൈസ് ചാന്‍സലറും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്…

3 hours ago

പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു ഇന്ദിരാനഗറില്‍ പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കലബുര്‍ഗിയില്‍ നിന്ന്…

3 hours ago

നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് അഞ്ച് പേര്‍; പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നേരിട്ടതായി പത്താം…

4 hours ago

സിനിമാ നിര്‍മാതാവ് പി. സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി (81)അന്തരിച്ചു. ഹൃദയാഘാതത്തെത്തുട‌ർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.…

4 hours ago

കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ നിയമസഭാംഗങ്ങളെ മന്ത്രിമാരാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരും…

4 hours ago

ദസറക്കാലത്ത് ശുഭയാത്ര; ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ…

5 hours ago