ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് സമീപത്തെ ചേരിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
രണ്ടുമണിയോടെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചേരിയില്‍ നിന്നാണ് തീ കത്തി തുടങ്ങിയത്. അത് അതിവവേഗം പടര്‍ന്നു പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ ചേരിയിലെ വീടുകളിലെ സിലിണ്ടര്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് കുടുതല്‍ അപകടത്തിന് കാരണമായതായാണ് വിലയിരുത്തല്‍. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
TAGS : LATEST NEWS
SUMMARY : Massive fire breaks out in Delhi; Two children burnt to death
ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…