ഛത്തീസ്ഗഢിലെ നാരായണ്‍പൂർ ജില്ലയില്‍ ബുധനാഴ്ച സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ 26-ഓളം നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയായ അഭുജ്മദില്‍ നടന്ന ഏറ്റുമുട്ടല്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തിലെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
മാഡ് ഡിവിഷനിലെ മുതിർന്ന മാവോയിസ്റ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്ന് നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസർവ് ഗാർഡുകളുടെ (ഡി.ആർ.ജി.) സംയുക്ത സംഘം അഭുജ്മദ് മേഖലയില്‍ ഓപ്പറേഷന് പോയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. അഭുജ്മദിനും ഇന്ദ്രാവതി ദേശീയോദ്യാനത്തിനും ഇടയിലുള്ള ഇടതൂർന്ന വനങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ അറിയിച്ചു.
നാരായണ്‍പുർ, ബിജാപുർ, ദന്തേവാഡ ജില്ലകളില്‍നിന്നുള്ള ഡിആർജി അംഗങ്ങളാണ് ബുധനാഴ്ചത്തെ ഓപ്പറേഷനില്‍ പങ്കെടുത്തത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറർ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ നക്സല്‍ പ്രവർത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വർഷങ്ങളായി വിവിധ ഏജൻസികള്‍ അന്വേഷിച്ചുവരികയായിരുന്നു.
TAGS : LATEST NEWS
SUMMARY : Massive Naxal hunt in Chhattisgarh: 26 Maoists killed
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…