ബെംഗളൂരു: എംബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന 24കാരിയെയാണ് പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ബെളഗാവിയിലെ നെഹ്റു നഗറിലായിരുന്നു സംഭവം. പെൺകുട്ടിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് ബെളഗാവി പോലീസ് കമ്മീഷണർ പറഞ്ഞു. മുറിയിൽ പരിശോധന നടത്തിയ പോലീസ് സംഘം തെളിവുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്ന് മാസം മുമ്പാണ് യുവതി ജോലി അന്വേഷിച്ച് ബെളഗാവിയിലെത്തിയത്. പിന്നീട് പ്രമുഖ സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിന് അവസരം ലഭിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതി ഒരു റൂംമേറ്റിനോട് കുറച്ച് നേരം സംസാരിക്കുകയും തുടർന്ന് മുറിയിലേക്ക് നടന്നുപോവുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | DEATH
SUMMARY: MBA Intern found dead in room
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…