LATEST NEWS

വധൂഗൃഹത്തിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; ന​വ​വ​ര​ന്‍ അ​റ​സ്റ്റി​ൽ

തിരൂർ: എം​ഡി​എം​എ​യു​മാ​യി ന​വ​വ​ര​ന്‍ അ​റ​സ്റ്റി​ൽ. ത​വ​നൂ​ർ പു​ത്ത​ന്‍​പു​ര​യി​ല്‍ മു​ഹ​മ്മ​ദ് ഷി​ബാ​നെ​യാ​ണ് (26) തി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാളുടെ കാറിലും ഭാര്യവീട്ടിലും നിന്നായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

തിരൂർ പൊറ്റിലാത്തറ പ്രദേശത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് എം.ഡി.എം.എ. പിടികൂടിയതോടെയാണ് കേസിന് തുടക്കം. തുടർന്നുള്ള ചോദ്യംചെയ്യലിൽ, ലഹരിമരുന്ന് ഉപയോഗത്തിനും വിൽപ്പനക്കുമായി കൈവശം വച്ചതാണെന്നും ശേഷിച്ച എം.ഡി.എം.എ. നിക്കാഹ് കഴിഞ്ഞ നവവധുവിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ വീടിന്റെ മുകളിലത്തെ നിലയിലെ മണിയറയോട് ചേർന്ന ബാത്ത്‌റൂമിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പ്രതിയായ മുഹമ്മദ് ഷിബാൻ സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
SUMMARY: MDMA hidden in the bathroom of the bridal house; Newlywed arrested

NEWS DESK

Recent Posts

തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…

4 hours ago

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…

5 hours ago

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…

6 hours ago

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

7 hours ago

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

8 hours ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

8 hours ago