ASSOCIATION NEWS

മെഗാ വടംവലി മത്സരം ഒക്ടോബർ 19 ന്

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന മെഗാ വടംവലി ഒക്ടോബർ 19 ന് നെലമംഗല മാർക്കറ്റ് റോഡിനു സമീപമുള്ള ബസവണ്ണ ദേവര മഠം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മുപ്പതിലധികം ടീമുകൾ  ഇത്തവണ മത്സരത്തില്‍ പങ്കെടുക്കും. സമാജത്തിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന മത്സരങ്ങൾ പരിചയ സമ്പന്നരായ റെഫറിമാർ നിയന്ത്രിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50000 രൂപ, രണ്ടാം സ്ഥാനത്തിന് 30000, മൂന്നാം സ്ഥാനത്തിന് 20000, നാലാം സ്ഥാനത്തിന് 15000, ആറാം സ്ഥാനത്തിന് 8000, ഏഴാം സ്ഥാനത്തിന് 5000 രൂപ എന്നിങ്ങനെയാണ് സമ്മാന തുക.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ നിങ്ങളുടെ ടീമിൻ്റെ പേര്, ക്യാപ്റ്റൻ്റെ പേര്, ഫോൺ നമ്പർ എന്നിവ സെപ്റ്റംബർ 15ന് മുമ്പായി രജിസ്റ്റർ ചെയ്തു ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9449243635, 9481902771 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
SUMMARY: Mega tug of war competition on October 19th

NEWS DESK

Recent Posts

ഓസ്‌കര്‍ ജേതാവ് നടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു

കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ്…

17 minutes ago

മുഡ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനാകില്ല, രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ബെംഗളൂരു കോടതി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതികളായ മുഡ ഭൂമി ദാന അഴിമതി കേസില്‍ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ…

37 minutes ago

അഫ്ഗാന്‍ -പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പാക് സൈനിക പോസ്റ്റ് ആക്രമിച്ച് താലിബാന്‍

ഇസ്‌ലാമാബാദ്: ശനിയാഴ്ച രാത്രി അഫ്ഗാന്‍ - പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. ഏഴ് പ്രവിശ്യകളിലാണ് കനത്ത ആക്രമണമുണ്ടായത്. പാക് സൈനിക പോസ്റ്റുകളില്‍…

53 minutes ago

മഴക്കെടുതി; ധനസഹായം ആവശ്യപ്പെട്ട് കര്‍ണാടകം കേന്ദ്രത്തിന് കത്തെഴുതും

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങളില്‍ ധനസഹായം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതും. മഴയില്‍ ആയിരക്കണക്കിന് ഹെക്ടര്‍…

1 hour ago

പുള്ളിപ്പുലിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു, സഹോദരന് പരുക്കേറ്റു

ബെംഗളൂരു: ഹാവേരി ജില്ലയിലെ രട്ടിഹള്ളി താലൂക്കിലെ കനവിഷിദ്ദഗെരെ ഗ്രാമത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു, അക്രമത്തില്‍ ജ്യേഷ്ഠന് ഗുരുതരമായി പരുക്കേറ്റു.…

1 hour ago

മെട്രോ നിര്‍മാണ പ്രവൃത്തികള്‍; ഔട്ടര്‍ റിംഗ് റോഡില്‍ ഒന്നര മാസം ഗതാഗത നിരോധനം

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഔട്ടര്‍ റിംഗ് റോഡിലെ സര്‍വീസ് റോഡിന്റെ ഒരു…

2 hours ago