ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ന് ആരംഭിക്കും. പാതയിൽ സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവൃത്തികളിലെ പ്രാധാന ചുവട് വെയ്പ്പാണിത്. പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) കഴിഞ്ഞ മാസം പുറത്തിറക്കിയ ആറു കോച്ചുള്ള ട്രെയിനാണു പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്. ഏപ്രിൽ പകുതിയോടെ പരീക്ഷണ ഓട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട ഇടനാഴിയാണ് പിങ്ക് ലൈൻ. കാലേന അഗ്രഹാരമുതൽ നാഗവാരവരെ 21.3 കിലോമീറ്ററാണ് ഇതിന്റെ മൊത്തം ദൈർഘ്യം. ഇതിൽ 13.8 കിലോമീറ്റർ ഭൂഗർഭപാതയും 7.5 കിലോമീറ്റർ ആകാശപാതയുമാണ്. എംജി റോഡ്, ശിവാജിനഗർ, ബെംഗളൂരു കന്റോൺമെന്റ് തുടങ്ങി നഗരത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നത്. താവരക്കരെ മുതൽ നാഗവാര വരെയുള്ള 13.8 കിലോമീറ്റർ തുരങ്കപാതയാണ്. നമ്മ മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത കൂടിയാണിത്.
SUMMARY: Metro Pink Line test run begins today
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…