മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിരക്ക് വർധന ശുപാർശ ചെയ്തുള്ള ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) റിപ്പോർട്ട്‌ ബിഎംആർസിഎൽ ബോർഡ്‌ അംഗീകരിച്ചു. തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കും. നിലവിൽ, ഏറ്റവും കുറഞ്ഞ ടോക്കൺ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 60 രൂപയുമാണ്. സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കുന്നുമുണ്ട്.

15 മുതൽ 20 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടായേക്കും. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ. തരണി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് ബിഎംആർസിഎല്ലിന് റിപ്പോർട്ട്‌ സമർപ്പിച്ചത്. ഇതിൽ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയിൽനിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഞായറാഴ്ചകളിലും തിരക്കില്ലാത്ത സമയങ്ങളിലും നിരക്ക് കുറയ്ക്കാനും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഡി എന്നിവരാണ് എഫ്എഫ്സി സമിതിയിലെ മറ്റ്‌ അംഗങ്ങൾ. 2017ലാണ് മെട്രോ അവസാനമായി നിരക്ക് വർധനവ് നടപ്പിലാക്കിയത്.

TAGS: BENGALURU | NAMMA METRO
SUMMARY: After bus fare hike, Bengaluru Metro fare to increase as BMRCL board gives nod

Savre Digital

Recent Posts

ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി ജെ.സി. വിജയൻ (പ്രസിഡന്റ്.), ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡന്റ്.), പി. വിശ്വനാഥൻ(സെക്രട്ടറി.), എസ്. രാജേഷ്(ജോയിന്റ്…

28 minutes ago

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ മാർക്ക് ഉൾപ്പെടെയില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് വാഹനാപകടങ്ങളിൽപ്പെടുന്ന ഇരുചക്രവാഹന…

28 minutes ago

ദേശീയ രാഷ്ട്രീയത്തിലേക്ക് മാറില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നെന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസിലേക്കു അടുപ്പിക്കുന്നതിന്റെ ഭാഗമായി എഐസിസി…

52 minutes ago

വാഹനാപകടം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം വെസ്റ്റ് കൊടുങ്ങല്ലൂർ കക്കോളിൽ ഹൗസ് ജോൺ ജോസഫ്…

58 minutes ago

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി. 23 പുതിയ ബസുകളാണ് നിരത്തിലിറക്കിയത്. നമ്മ മെട്രോ…

2 hours ago

കോടിക്കണക്കിനുരൂപയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാരുടെപേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തിനഗറിൽ…

2 hours ago