മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിരക്ക് വർധന ശുപാർശ ചെയ്തുള്ള ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) റിപ്പോർട്ട്‌ ബിഎംആർസിഎൽ ബോർഡ്‌ അംഗീകരിച്ചു. തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കും. നിലവിൽ, ഏറ്റവും കുറഞ്ഞ ടോക്കൺ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 60 രൂപയുമാണ്. സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കുന്നുമുണ്ട്.

15 മുതൽ 20 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടായേക്കും. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ. തരണി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് ബിഎംആർസിഎല്ലിന് റിപ്പോർട്ട്‌ സമർപ്പിച്ചത്. ഇതിൽ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയിൽനിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഞായറാഴ്ചകളിലും തിരക്കില്ലാത്ത സമയങ്ങളിലും നിരക്ക് കുറയ്ക്കാനും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഡി എന്നിവരാണ് എഫ്എഫ്സി സമിതിയിലെ മറ്റ്‌ അംഗങ്ങൾ. 2017ലാണ് മെട്രോ അവസാനമായി നിരക്ക് വർധനവ് നടപ്പിലാക്കിയത്.

TAGS: BENGALURU | NAMMA METRO
SUMMARY: After bus fare hike, Bengaluru Metro fare to increase as BMRCL board gives nod

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

പെൻഷൻകാർക്കും സ​ർ​ക്കാ​ർ ജീവനക്കാർക്കും ക്ഷാമബത്ത 18 ശതമാനമായി വർധിപ്പിച്ച് ക​ർ​ണാ​ട​ക

ബെംഗ​ളൂ​രു: സം​സ്ഥാ​നത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത (ഡി.​എ) അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 15.75...

റെയില്‍പാളം മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന്...

സർക്കാർ ജീവനക്കാരെ കരാറടിസ്ഥാനത്തിലേ നിയമിക്കാവൂ, എന്നാലേ ഉത്തരവാദിത്വം ഉണ്ടാകൂ- ജസ്റ്റിസ് ബി.വി. നാഗരത്‌ന

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന അഭിപ്രായവുമായി സുപ്രീംകോടതി ജഡ്ജി...

വേദനകള്‍ക്ക് വിട; വയനാട് ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച ശ്രുതി പുതു ജീവിതത്തിലേക്ക്, കൂട്ടായി സന്ദീപ്

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെ നഷ്ടമായ ശ്രുതി സുരേഷിന്റെ...

മധ്യ-വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ; മൂവാറ്റുപുഴയില്‍ വീട് കത്തിയമര്‍ന്നു, വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം

കൊച്ചി: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയില്‍...

നഴ്സിങ് വിദ്യാർഥി ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചു

ബെംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ബി.എസ്.സി നഴ്സിങ് വിദ്യാർഥി...

Related Articles

Popular Categories